high-court-

കൊച്ചി: മുൻ എം.പി ജോയ്സ് ജോർജും കുടുംബാംഗങ്ങളുമുൾപ്പെട്ട കൊട്ടക്കമ്പൂർ ഭൂമി ഇടപാടു കേസിൽ തുടരന്വേഷണവുമായി ക്രൈംബ്രാഞ്ചിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണം. കേസിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഉടുമ്പഞ്ചോല സ്വദേശി മുകേഷ് നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹർജി ഹൈക്കോടതിയിലുള്ളത് തുടരന്വേഷണത്തിന് തടസമാകരുതെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. കേസ് ക്രൈംബ്രാഞ്ചിന് വിടാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഹൈക്കോടതി വിഷയം പരിഗണിക്കുന്ന സാഹചര്യത്തിൽ തുടർ നടപടിയുണ്ടായില്ലെന്നും ഹർജി പരിഗണിക്കവെ സർക്കാർ അറിയിച്ചു. തുടർന്നാണ് അന്വേഷണം തുടരാൻ നിർദ്ദേശം നൽകിയത്.

ആദിവാസികളുടെ ഭൂമി തട്ടിയെടുത്തെന്ന കേസിൽ ജോയ്സിനെയും കുടുംബത്തെയും കുറ്റവിമുക്തരാക്കി പൊലീസ് നൽകിയ റിപ്പോർട്ട് തൊടുപുഴ സെഷൻസ് കോടതി തള്ളിയിരുന്നു.