മരട്:ശ്രീസുബ്രഹ്മണ്യക്ഷേത്രത്തിൽവിശേഷാൽ കളഭാഭിഷേകവും ഭഗവാന്കാഴ്ചക്കുല സമർപ്പണവും നടന്നു.നൂറ്റെട്ടു കാഴ്ചക്കുലകൾ സമർപ്പിച്ച ശേഷംനടന്ന കളഭാഭിഷേകത്തിൽ നൂറുകണക്കിനു ഭക്തജനങ്ങൾ പങ്കെടുത്തു.ക്ഷേത്രം തന്ത്രി കൂനംതൈ പുരുഷൻശാന്തി,മേൽശാന്തി ടി.കെ.അജയൻ,വിനുശാന്തി എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു.
ഫോട്ടോ: മരട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കളഭാഭിഷേക കലശ മെഴുന്നള്ളിപ്പിനു കൂനംതൈ പുരുഷൻ തന്ത്രി നേതൃത്വം നൽകുന്നു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് എം.ഡി. അഭിലാഷ് , ടി. കെ. അജയൻ ശാന്തി, വിനു ശാന്തി എന്നിവർ സമീപം.
Reply allForward