kesan-sabha-
അഖിലേന്ത്യ കിസാൻസഭയുടെ ആഭിമുഖ്യത്തിൽ പറവൂർ പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കർഷകരുടെ വിവിധ ആവശ്യങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻസഭ നടത്തുന്ന രാജ്യവ്യാപക സമരത്തിന്റെ ഭാഗമായി കിസാൻസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ മെയിൻ പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. കെ.വി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ രമാ ശിവശങ്കരൻ, കെ.എ. സുധി, കെ.എം. യൂസഫ്, എം.ടി. സുനിൽകുമാർ, ടി.എം. ഹാരീസ്, ടി.എ. കുഞ്ഞപ്പൻ, കെ. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.