 
വൈറ്റില:കഴിഞ്ഞ ഒന്നരവർഷക്കാലമായി വൈറ്റില ജംഗ്ഷനിൽ നടക്കുന്ന ഫ്ലൈ ഓവറിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഗതാഗതസൗകര്യവും കച്ചവടസ്ഥാപനങ്ങളുടെ പ്രവർത്തനവും സ്തംഭനാവസ്ഥയിലാണ്.പ്രളയമടക്കമുള്ള പ്രകൃതി ദുരന്തങ്ങളോടപ്പം അനാവശ്യമായ രാഷ്ട്രിയ ഇടപെടലും നിർമ്മാണപ്രവർത്തനങ്ങൾ വൈകിക്കുകയാണ്.എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പൊതുജനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് ബന്ധപ്പെട്ടഅധികാരസ്ഥാപനങ്ങളോട് കേരള സംസ്ഥാന വ്യാപാരി വ്യവസായി വൈറ്റില യൂണിറ്റ്സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ.ജലിൽ ഉദ്ഘാടനം ചെയ്തു ടി.എം.അബ്ദുൾവാഹിദ് സമിതി ജില്ലാ പ്രസി സണ്ട് പി.എ.നാദിർഷാ,പി.ആർ.സത്യൻ,പി.ബി.വത്സലൻഎന്നിവർ സംസാരിച്ചു.യു.എസ്സ്.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ബി.സുധീർ അനുശോചന പ്രമേയവും എം.സജീവൻ പ്രവർത്തനറിപ്പോർട്ടും ഏ.ആർ.ജോഷി കണക്കും അവതരിപ്പിച്ചു.പുതിയ ഭാരവാഹികളായിയു.എസ്സ്.കുമാർ, (പ്രസിഡന്റ് ) എ.ആർ.ജോഷി (സെക്രട്ടറി) പി.ബി.സുധീർ (ട്രഷറർ) എന്നിവരടങ്ങിയ 17 അംഗ കമ്മറ്റിയും തിരഞ്ഞെടുത്തു