ente-school
115 വർഷം പിന്നിട്ട കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ ആദരിച്ച് 'കേരളകൗമുദി' പുറത്തിറക്കിയ 'എന്റെ സ്കൂൾ' സ്പെഷ്യൽ പതിപ്പ് കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് കുട്ടമശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. മീതിയൻപിള്ളക്ക് നൽകി പ്രകാശനം ചെയ്യുന്നു. എം.യു. ഷിഹാബ്, കെ.സി. സ്മിജൻ, കെ.പി. ലീലാമ്മ, പി.എ. ഷാജഹാൻ എന്നിവർ സമീപം.

ആലുവ: സാമൂഹ്യനവോത്ഥാനത്തിനായി പടപൊരുതിയ പത്രമാണ് 'കേരളകൗമുദി'യെന്ന് കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സാമൂഹിക പുരോഗതിയിൽ 'കേരളകൗമുദി' വഹിച്ചിട്ടുള്ള പങ്ക് വിസ്മരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 115 വർഷം പിന്നിട്ട കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ ആദരിച്ച് 'കേരളകൗമുദി' പുറത്തിറക്കിയ 'എന്റെ സ്കൂൾ' സ്പെഷ്യൽ പതിപ്പ് പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം. കുട്ടമശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. മീതിയൻപിള്ള ആദ്യപതിപ്പ് ഏറ്റുവാങ്ങി.

സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ടി.എസ്. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.

'കേരളകൗമുദി' സ്റ്റാഫ് ലേഖകൻ കെ.സി. സ്മിജൻ ആമുഖപ്രസംഗം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഉഷ മാനാട്ട് ഓണസന്ദേശം നൽകി. സീനിയർ അസി. മറിയാമ്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കീഴ്മാട് ഖാദിഗ്രാമ വ്യവസായ സഹകരണസംഘം പ്രസിഡന്റ് പി.എ. ഷാജഹാൻ, പൂർവ വിദ്യാർത്ഥി അസോസിയേഷൻ ഭാരവാഹി എം.യു. ഷിഹാബ്, കേരളകൗമുദി കൊച്ചി യൂണിറ്റ് ടെറിറ്ററി മാനേജർ (മാർക്കറ്റിംഗ്) സാജു ജോൺ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.പി. ലീലാമ്മ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.കെ. ഹുസൈൻ നന്ദിയും പറഞ്ഞു.