road
ചെളി നിറഞ്ഞ റോഡ്

കോലഞ്ചേരി: നെല്ലാട് പട്ടിമ​റ്റം റോഡിൽ കുഴികൾ പഴയപടി, അ​റ്റ കു​റ്റ പണിക്ക് മുടക്കിയ തുക സ്വാഹ. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് കേരള കൗമുദി റിപ്പോർട്ടു ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വലിയ കുഴികളടയ്ക്കാൻ റെഡി മിക്‌സ് കോൺക്രീ​റ്റ് ഉപയോഗിക്കുന്നുവെന്നാണ് കരാറുകാരൻ പറഞ്ഞത്. എന്നാൽ വലിയ മെ​റ്റൽ കുഴിയിലിട്ട് മേലെ മണ്ണിട്ട് മൂടുകയായിരുന്നു. . വെള്ളം നിറഞ്ഞു കിടക്കുന്ന കുഴിയിൽ മെ​റ്റലിട്ട് മുകളിൽ മണ്ണും നിറച്ചതോടെ റോഡു മുഴുവൻ ചെളിക്കുളമായി. കാൽനട യാത്ര പോലും ദുസ്സഹമാക്കി റോഡിൽ ചെളി നിറഞ്ഞതോടെ റോഡിന്റെ അവസ്ഥ പഴയതിലും കഷ്ടമായി. വലിയ കുഴി ഒഴിവായതോടെ ബസുകളും ലോറികളും അമിത വേഗതയിലാണ് പോക്ക് , ഇതോടെ റോഡരികിൽ നില്ക്കുന്നവർ ചെളിയിൽ കുളിയ്ക്കും. കുഴികളിലിട്ട മെ​റ്റൽ വലിയ ടോറസ് വാഹനങ്ങൾ യാത്ര ചെയ്യുന്നതോടെ മെറ്റൽ ഇളകി റോഡിൽ കൂടി കിടക്കുന്നതിനാൽ ഇരു ചക്ര വാഹനങ്ങൾ തെന്നി മറിയാനും സാദ്ധ്യത കൂടി. മലയോര മേഖലകളിൽ നിന്നും ജില്ലാ ആസ്ഥാനത്തേയ്ക്ക് എത്തുന്ന പ്രധാന റോഡുകളിൽഒന്നാണിത്. റോഡ് ബി.എം ബി.സി നിലവാരത്തിൽ അറ്റ കുറ്റ പണി പൂർത്തിയാക്കാനായി 32.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മഴ വന്നതോടെ പണികൾ നിർത്തി വച്ചു .അതിനിടയിലാണ് കനത്ത മഴയെ തുടർന്ന് റോഡിന്റെ പല ഭാഗത്തും പാതാളക്കുഴികൾ രൂപ പ്പെട്ടത്. വാഹന യാത്ര ദുഷ്ക്കരമാക്കി ഗതാഗത കുരുക്ക് രൂക്ഷമായതോടെ താല്ക്കാലീകമായി കുഴിയടയ്ക്കാൻ നിലവിലുള്ള കരാറുകാരനോട് വി.പി സജീന്ദ്രൻ എം.എൽ.എ നിർദ്ദേശിച്ചു.

ഓണത്തിരക്കു വർദ്ധിക്കുന്നതോടെ ഈ വഴി

നരകമാകും


താത്ക്കാലിക കുഴിയടയ്ക്കൽ കൂനിൻമേൽ കുരുവായി . റോഡിന്റെ പല ഭാഗത്തും പാതാളക്കുഴികൾ