കോലഞ്ചേരി: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഓണാഘോഷ പരിപാടികൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. സിനിമാസീരിയൽ താരം ഋതു കല്യാണി ഓണസന്ദേശം നൽകി. മുഖ്യമന്ത്റിയുടെ ദുരിതാശ്വാസനിധിയുടെ ഉദ്ഘാടനം സ്‌കൂൾ മാനേജർ സി.കെ. ഷാജി നിർവഹിച്ചു. മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, വടവുകോട് ബ്ലോക്ക് പഞ്ചായത്തംഗം ഷൈജ അനിൽ, മഴുവന്നൂർ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷൈനി കുര്യാക്കോസ്, പി.ടി.എ പ്രസിഡന്റ് എം.ടി. ജോയ് തുടങ്ങിയവർ സംസാരിച്ചു.