കോലഞ്ചേരി: കർഷക കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ നടത്തി. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.ഡി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ജെ.ജോസഫ്, സി.ജെ. ജേക്കബ്, മുഹമ്മദ് പനയ്ക്കൽ, കെ.പി. ഏലിയാസ്, സി.കെ. അയ്യപ്പൻകുട്ടി, ഗൗരി വേലായുധൻ, കെ.കെ. പ്രഭാകരൻ, കെ.എം. പരീത് പിള്ള, സെബി ആന്റണി, എം.എസ്. ഭദ്റൻ, വി.ആർ. അശോകൻ, അരുൺ വാസു, ഏലിയാസ് ഉറുമത്ത് എന്നിവർ പ്രസംഗിച്ചു.