മൂവാറ്റുപുഴ: മൂവാറ്റുപുഴ ടൗൺ യു.പി സ്‌കൂളിൽ നടന്ന ഓണാഘോഷം എ.ഇ.ഒ ആർ. വിജയ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഹസൻ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.എ. റംലത്ത് ബീഗം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം വായിച്ചു. ബി.പി.ഒ രമാദേവി, പി.ടി.എ വൈസ് പ്രസിഡന്റ് സരിത ബൈജു എന്നിവർ സംസാരിച്ചു. കുട്ടികളുടെ ഓണപ്പൂക്കള മത്സരം, വിവിധ കലാപരിപാടികൾ, ഓണസദ്യ എന്നിവയും നടന്നു.