കിഴക്കമ്പലം: എടത്തല പോസ്റ്റോഫീസിൽ തപാൽ വിതരണത്തിന് ആവശ്യത്തിന് തപാൽ ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ പുക്കാട്ടുപടിയിൽ ശ്രദ്ധക്ഷണിക്കൽ സമരവും ഒപ്പുശേഖരണവും നടത്തി. ആവശ്യത്തിനു ജീവനക്കാരില്ലാത്തിനാൽ തപാൽ ഉരുപ്പടികൾ ജനങ്ങൾക്ക് കൃത്യമായി ലഭിക്കാത്ത അവസ്ഥയാണുള്ളത്. പോസ്റ്റോഫീസുമായി ബന്ധപ്പെട്ടുള്ള സേവനങ്ങളും ജനങ്ങൾക്ക് കിട്ടുന്നില്ല. നിരവധി പരാതികൾ തപാൽ വകുപ്പ് അധികൃതർക്ക് ഉപഭോക്താക്കൾ നൽകിയെങ്കിലും നടപടിയില്ല. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ സി.പി.എം ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശ്രദ്ധക്ഷണിക്കൽ സമരവും ഒപ്പുശേഖരണവും സംഘടിപ്പിച്ചു. സി.പി.എം കോലഞ്ചേരി ഏരിയാ കമ്മിറ്റി അംഗം കെ.കെ ഏലിയാസ് സമരം ഉദ്ഘാടനം ചെയ്തു. എം.കെ.ജേക്കബ്, പി.ജി സജീവ്, കെ.എം. മഹേഷ്, പി.വി. രാജൻ, ജയൻ പൂക്കാട്ടുപടി, മഹേഷ് മാളേയ്ക്കപ്പടി എന്നിവർ പ്രസംഗിച്ചു.