പള്ളുരുത്തി: വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഭവാനീശ്വര ക്ഷേത്രത്തിൽ 1008 നാളികേരത്തിന്റെ മഹാഗണപതി ഹോമവും ആനയൂട്ടും നടത്തി. പുലർച്ചെ 5ന് തുടങ്ങിയ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി എൻ.വി. സുധാകരൻ, മേൽശാന്തി പി.കെ. മധു എന്നിവർ കാർമ്മികത്വം വഹിച്ചു. തുടർന്ന് പ്രസാദവിതരണവും വൈകിട്ട് കാഴ്ചശ്രീബലിയും നിറമാലയും നടന്നു.