തൃക്കാക്കര : പി.ടി.തോമസ് എം.എൽ.എ തടഞ്ഞ സംഭവത്തിൽ തൃക്കാക്കര നഗര സഭ ചെയർപേഴ്സനടക്കം അൻപത് എൽ.ഡി.എഫ് പ്രവർത്തകർക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു.തൃക്കാക്കര നഗര സഭ ചെയർപേഴ്സൻ ഷീല ചാരു,വൈസ്.ചെയർമാൻ കെ.ടി.എൽദോ,നഗര സഭ കൗൺസിലർ സി.എ.നിഷാദ് അടക്കം കണ്ടാൽ അറിയാവുന്ന 50 എൽ.ഡി.എഫ് പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.മുസ്ലിം ലീഗ് കൗൺസിലർ പി.എം യൂസഫാണ്‌ എൽ.എൽ.എ യുടെ നിർദേശപ്രകാരം കേസ് കൊടുത്തത്. ഞായറാഴ്ച വൈകീട്ട് കാക്കനാട് മുണ്ടം പാലം ജംഗ്ഷനിൽ തൃക്കാക്കരയിലെ അഞ്ചു പദ്ധതികളുടെ നിർമ്മാണോദ്ഘാടനം അലങ്കോലപ്പെടുത്തിയ സംഭവത്തിലാണ് കേസ്.ഉദ്ഘാടന സ്ഥലത്ത് ഭീകരാവസ്ഥ സൃഷ്ടിച്ചു,മോശമായി പെരുമാറി,പ്രദേശവാസികൾക്ക് പ്രാണഭയമുണ്ടാക്കി തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.നഗരസഭ അദ്ധ്യക്ഷ ഷീല ചാരുവിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതാണ് വാക്കുതർക്കത്തിലേക്ക് നയിച്ചത്.