sndp-file
മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷത്തോടനുബന്ധിച്ച് നടന്ന ഗജപൂജ

മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയനു കീഴിലുള്ള ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷിച്ചു. ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ യാഗശാലയിൽ രാവിലെ 6 മുതൽ ക്ഷേത്രം മേൽശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാവിഘ്നേശ്വര ഹവനവും ഗജപൂജയും നടന്നു. നൂറുകണക്കിന് ഭക്തജനങ്ങൾ വിനായക ചതുർത്ഥി ആഘോഷത്തിൽ പങ്കെടുത്തു. വിഘ്നേശ്വരഹവനം വഴിപാടായി നടത്തുവാൻ എത്തിയവരുടെ വൻ തിരക്കായിരുന്നു.

യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, വെെസ് പ്രസിഡന്റ് പി.എൻ. പ്രഭ , സെക്രട്ടറി ഇൻ ചാർജ് അഡ്വ. എ.കെ. അനിൽകുമാർ , ക്ഷേത്രം കമ്മിറ്റി കൺവീനർ പി. വി. അശോകൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.