മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നടപടികൾ അവസാനിപ്പിക്കുക. പ്രളയബാധിതർക്കുള്ള സഹായധനം ഉടൻ കൊടുത്ത് തീർക്കുക, അപാകതകൾ പരിഹരിക്കുക, പി.എസ്.സി ടെസ്റ്റിലെ ക്രമക്കേട് അന്വേഷിക്കുക, പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കുക, സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച്‌ സംസ്ഥാന വ്യാപകമായി യു.ഡി.എഫ് നടത്തുന്ന രാപ്പകൽ സമരം ഇന്ന് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ 10ന് എറണാകുളം മറൈൻെ ഡ്രൈവിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ.ജോൺ അദ്ധ്യക്ഷത വഹിക്കും. 4 ന് രാവിലെ 10ന് നടക്കുന്ന സമാപന സമ്മേളനം യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്യും. സമരത്തിന് ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ്, യു.ഡി.എഫ് ജില്ലാ കൺവീനർ എം.എം.ഫ്രാൻസിസ്, സെക്രട്ടറി വിൻസന്റ് ജോസഫ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൽമജീദ്, ഘടകകക്ഷി നേതാക്കളായ ബാബു ജോസഫ്, ഷിബു തെക്കുംപുറം, ജോർജ് സ്റ്റീഫൻ, പി.രാജേഷ്, ടി.കെ.ദേവൻ, തമ്പി ചെള്ളത്ത് തുടങ്ങിയവർ നേതൃത്വം കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരത്തിന് തുടക്കം മുതൽ അവസാനം വരെ സമരത്തിൽ പങ്കെടുക്കുമെന്നും, നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള 10000 പേർ സമരത്തിൽ അണി ചേരുമെന്നും ജില്ലാ സെക്രട്ടറി വിൻസന്റ് ജോസഫ് അറിയിച്ചു.