തിരുവാണിയൂർ:ഇടിഞ്ഞ് വീഴാറായ വീട്ടിൽ കഴിഞ്ഞിരുന്ന സുജാതക്ക് സി.പി.എം സുരക്ഷിത ഭവനമൊരുക്കി.
കനിവ് ഭവനം പദ്ധതിയുടെ ഭാഗമായാണ് വെണ്ണിക്കുളം ലോക്കൽ കമ്മിറ്റിയാണ് അടച്ചുറപ്പില്ലാത്ത വീട്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന കുഞ്ഞുമോളത്ത് സുജാതക്ക് വീട് നിർമ്മിച്ച് നൽകിയത്. വീടിന് സമീപത്തായി ചേർന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ താക്കോൽ കൈമാറി. നിർമ്മാണ കമ്മിറ്റി ചെയർമാൻ എൻ. എസ് സജീവൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ കമ്മിറ്റിയംഗം സി. ബി ദേവദർശനൻ, ഏരിയാ സെക്രട്ടറി സി. കെ വർഗീസ്, ലോക്കൽ സെക്രട്ടറി കെ. സനൽകുമാർ, സി. കെ സന്തോഷ്, ഓമന രാമചന്ദ്രൻ എന്നിവർ സംസാരിച്ചു