മൂവാറ്റുപുഴ: ഓണപ്പൂക്കളവും ഓണസദ്യയുമായി രണ്ടാർകര എസ്.എ.ബി.ടി.എം.സകൂളിൽ ഓണം ആഘോഷിച്ചു. മനേജർ എം.എം അലിയാർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോർഡി വർഗീസ്സ്, വൈസ് പ്രസിഡന്റ് ബൽക്കീസ് റഷീദ് ,വാർഡ് മെമ്പർ സുഹറ സിദ്ധീഖ്, ഹെഡ്മിസ്ട്രസ്സ് ഫൗസിയ എം.എ, പി.ടി.എ.പ്രസിഡന്റ് എം.എ ഷെഫീഖ്, സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ കെ.എം.ഷക്കീർ, റഫീന.പി.എം, വേണി.ആർ, കെ.എ.ഫൈസൽ, മനാഫ്.കെ.എം.എന്നിവർ പങ്കെടുത്തു. പി.ടി.എ ,എം പി, ടി, പൂർവ വിദ്യാർത്ഥികൾ തുടങ്ങിയവരുടെ പൂക്കള മത്സരവും വിവിധ കലാപരിപാടികൾ, വിഭവ സമൃദ്ധമായ ഓണ സദ്യം നടന്നു.