ആലുവ: ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതിയും ആലുവ റിവേറ ആർട്ട്‌സ് ക്ലബും സംയുക്തമായി പ്രളയബാധിതർക്ക് നടപ്പിലാക്കുന്ന സഹായ പദ്ധതിയുടെ രണ്ടാംഘട്ട വിതരണം നടത്തി. ഗൃഹോപകരണങ്ങൾ അടക്കമുള്ള വസ്തുക്കൾ വയനാട് മേപ്പാടി പ്രദേശത്ത് വിതരണം ചെയ്തു.
പുത്തുമലയിൽ ഉരുൾപൊട്ടി പൂർണമായും വീട് തകർന്ന ജനങ്ങളെ മാറ്റിപ്പാർപിച്ചിട്ടുള്ള പ്രദേശങ്ങളിൽ പാത്രങ്ങൾ, കുക്കർ, കട്ടിൽ, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ ശുചീകരണ വസ്തുക്കൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്. സെക്രടറി സാബു പരിയാരത്ത്, ചാരിറ്റി വിംഗ് കൺവീനർ പി.സി. നടരാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിതരണം നടത്തിയത്. ദുരിതാശ്വാസ വസ്തുക്കളുമായുള്ള യാത്ര എസ്.ഐ അബ്ദുൽ റഹ്മാൻ ഫ്ളാഗ് ഓഫ് ചെയ്തു. സമിതി പ്രസിഡന്റ് വി.ടി. ചാർളി അദ്ധ്യക്ഷത വഹിച്ചു. റിവേറ ആർട്ട്‌സ് ക്ലബ് പ്രസിഡന്റ് ഫൈസൽ യൂസഫ്, തോട്ടക്കാട്ടുകര സംഗമം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡൻറ് സുരേഷ്‌ബാബു, മുസ്ളിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.എ.ലത്തീഫ്, പൗരാവകാശ സംരക്ഷണ സമിതി ഭാരവാഹികളായ എം.എം. ഹൈദ്രോസ് കുട്ടി, സിജു തറയിൽ, അബ്ദുൽ സലാം, വി.എക്‌സ്. ഫ്രാൻസിസ്, സുലൈമാൻ അമ്പലപ്പറമ്പ്, ഫഹദ് മൂസ, വിഷ്ണു, അഷറഫ് ഹനീഫ, അർജുൻ അജി, മുസമ്മിൽ മുക്കത്ത് എന്നിവർ പങ്കെടുത്തു.