#തോപ്പുംപടി -ഇടക്കൊച്ചി റോഡ് ഉടൻ നന്നാക്കും
പള്ളുരുത്തി: തോപ്പുംപടി -ഇടക്കൊച്ചി തകർന്ന റോഡിന് പരിഹാര നടപടിയുമായി എം.എൽ.എ.
റോഡ് വിഷയവുമായി ബന്ധപ്പെട്ട് കേരള കൗമുദി കഴിഞ്ഞ ദിവസം നൽകിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. കനത്ത മഴ മൂലമാണ് ജോലികൾ നടത്താൻ കാലതാമസം നേരിട്ടത്.ഇതിനിടയിൽ റോഡിലെ വലിയ കുഴികൾ മൂടി.ഇടക്കൊച്ചിയിൽ കുടിവെള്ള പൈപ്പിടാൻ വെട്ടി പൊളിച്ച റോഡിലെ പകുതി ജോലികൾ പൂർത്തിയായതായും ബാക്കി ജോലികൾ അടുത്ത ദിവസം പൂർത്തിയാക്കും .ജോലികൾക്കായി കരാർ നൽകി കഴിഞ്ഞു. റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനത്തിനും ഫണ്ടുകൾ പാസായതായി എം.എൽ.എ അറിയിച്ചു.ഇതിനോടകം തന്നെ റോഡിലെ കുഴിയിൽ വീണ് മരണം സംഭവിക്കുകയും നിരവധി യാത്രക്കാർക്ക് പരിക്കേറ്റതിനെ തുടർന്ന് ജനരോക്ഷവും കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് എം.എൽ.എയുടെ നടപടി.എം.എൽ.എ ഇടക്കൊച്ചിക്കാരനായതിനെ തുടർന്ന് പരാതിയുമായി നിരവധി പേർ എം.എൽ.എ വസതിയിൽ എത്തിയതും റോഡിന് ഫണ്ട് അനുവദിക്കാൻ കാരണമായി.മഴ മാറി നിൽക്കുന്ന പക്ഷം അടുത്ത ദിവസം തന്നെ റോഡ് പണികൾ ആരംഭിക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
#റോഡ് പണി ഉടൻ
തകർന്ന് കിടക്കുന്ന ഇടക്കൊച്ചി മുതൽ തോപ്പുംപടി വരെയുള്ള റോഡുകൾ അടിയന്തിരമായി നന്നാക്കാൻ ഫണ്ട് പാസായതായും മഴ മാറി നിന്നാൽ ജോലികൾ തുടങ്ങുമെന്ന് ജോൺ ഫെർണാണ്ടസ് എം.എൽ.എ പറഞ്ഞു.