adwani
മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നെടുമ്പാശേരിയിൽ കൂടിക്കാഴ്ച്ച നടത്തിയപ്പോൾ. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള, വൈസ് പ്രസിഡന്റ് പി.എം. വേലായുധൻ , സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം

# മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

നെടുമ്പാശേരി: മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി എട്ട് ദിവസത്തെ കേരള സന്ദർശനത്തിനായി കേരളത്തിലെത്തി. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി. വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിൽ അര മണിക്കൂറോളം ഇരുവരും സംസാരിച്ചു. തിരുവനന്തപുരത്ത് നിന്ന് നെടുമ്പാശേരിയിലെത്തിയ മുഖ്യമന്ത്രി അദ്ദേഹത്തെ സന്ദർശിക്കുകയായിരുന്നു.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻപിള്ള, വൈസ് പ്രസിഡന്റ് പി.എം. വേലായുധൻ, ദേശീയ കൗൺസിലംഗം നെടുമ്പാശേരി രവി, സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, മദ്ധ്യമേഖലാ ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി, ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്‌. ഷൈജു, എം.എൻ. മധു, ജില്ലാ സെക്രട്ടറി എം.എൻ. ഗോപി, എം.എ. ബ്രഹ്മരാജ്, വി.എൻ. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ അദ്വാനിക്ക് സ്വീകരണം നൽകി.

സ്വകാര്യസന്ദർശനത്തി​നെത്തി​യ അദ്വാനി​ ഇന്നലെ ആലപ്പുഴയ്ക്ക് പോയി​. മകൾ പ്രതി​ഭാ അദ്വാനി​യും ഒപ്പമുണ്ട്.