മരട്:ദൈവദാസൻ ജോർജ്ജ് വാകയിലച്ചന്റെ 88-ാംചരമവാർഷികാചരണ കമ്മറ്റിരൂപീകരിച്ചു. മരട് മുത്തേടം വിശുദ്ധമേരി മഗ്ദലേൻദേവാലയ അങ്കണത്തിൽ ചേർന്ന ഇടവക പൊതുയോഗത്തിലാണ് കമ്മറ്റി രൂപീകരിച്ചത്. ചെയർമാൻ ഫാ:ജോസഫ് ചേലാട്ട്, വൈസ് ചെയർമാൻ ഫാ:ജോബിൻ പാനികുളം,വൈസ് ചെയർമാൻ എഡ്വിൻ ഏറയിൽ ജനറൽ കൺവീനർ ജോസഫ് ജോയ്കാക്കാര ,ഫിനാൻസ്കമ്മറ്റി കൺവീനർ മാനുവൽ വേട്ടാപറമ്പിൽ ,
റിസപ്ഷൻ സുജിത്ത് ഇലഞ്ഞിമിറ്റം,പബ്ലിസിറ്റി ഫ്രാൻസീസ് കോഴിപ്പറമ്പിൽ തുടങ്ങിയവർ നേതൃത്ത്വം നൽകുന്ന 100 പേരടങ്ങുന്ന ആഘോഷകമ്മറ്റിയും വിവിധ സബ്കമ്മറ്റികളുംരൂപീകരിച്ചു. നവംമ്പർ 3,4 തിയ്യതികളിലാണ് ചരമവാർഷികാചരണം. 4ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന ചരിത്രപ്രസിദ്ധമായ നേർച്ച സദ്യയും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.