ആലുവ: സഹകരണ ജീവനക്കാർക്കും ഭരണസമിതി അംഗങ്ങൾക്കുമായി സഹകരണ നിയമത്തിന്റെ 50- ാം വാർഷികം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല പ്രമുഖ സഹകാരി എം.എം. മോനായി ഉദ്ഘാടനം ചെയ്തു. റിട്ട. ജോയിന്റ് രജിസ്ട്രാർ പി.ബി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബി.പി. പിള്ള, എം. കൃഷ്ണൻനായർ, മണ്ണടി അനിൽ എന്നിവർ വിഷയാവതരണം നടത്തി. പ്രോഗ്രാം കോ ഓർഡിനേറ്റർ പി.എച്ച്. സാബു സ്വാഗതം പറഞ്ഞു.