തോപ്പുംപടി: കനത്ത കാറ്റിലും മഴയിലും ചുള്ളിക്കലിൽ കൂറ്റം മരം കടപുഴകി നിരവധി നാശനഷ്ടം. മദർ തേരസ ജംഗ്ഷനിലെ മരമാണ് വീണത്. സമീപത്തെ സുധീർ, ബിജു എന്നിവരുടെ വീടിന്റെ മതിൽ തകർന്നു. ഇലക്ട്രിക് സ്ഥാപനത്തിന്റെ മുൻവശം തകർന്നു.സമീപത്ത് പാർക്ക് ചെയ്തിരുന്ന റോയ് എന്നയാളുടെ ഒമിനി വാൻ ഭാഗികമായി തകർന്നു. മട്ടാഞ്ചേരിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് മണിക്കൂറുകൾ കൊണ്ട് രക്ഷാപ്രവർത്തനം നടത്തിയത്.ഇതിനെ തുടർന്ന് ഗതാഗതവും വൈദ്യുതിയും നിലച്ചു.