കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ് എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വൈദിക വിദ്യാർത്ഥി രഞ്ചു രാജന്റെ (27) ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബൈക്ക് യാത്രക്കാരനായ രഞ്ചുവിന് വെള്ളിയാഴ്ച പറവൂർ കവലയിൽ വച്ചാണ് ഓട്ടോറിക്ഷയിടിച്ച് വലതുകൈക്കും കാലിനും പരിക്കേറ്റത്. ഓർത്തോസർജൻ ഡോ. സബീൻ വിശ്വനാഥ്, അനസ്തേഷ്യസ്റ്റ് ഡോ.ആർ. ഗോപിനാഥ് എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.