ആലുവ: വെളിയത്തുനാട് സർവീസ് സഹകരണ ബാങ്ക് സഹകരണ ഓണവിപണി ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മദ്ധ്യമേഖലാ ഉപാദ്ധ്യക്ഷൻ എം.കെ. സദാശിവൻ ആദ്യ വില്പന നടത്തി. ഭരണസമിതി അംഗങ്ങളായ വി.എം. ചന്ദ്രൻ, സ്മിത സുരേഷ്, റീനാ പ്രകാശ്, സെക്രട്ടറി ഇൻ ചാർജ് പി.ജി. സുജാത എന്നിവർ പങ്കെടുത്തു. രണ്ടാമത്തെ ഓണവിപണി അഞ്ചാം തീയതി തടിക്കക്കടവ് ആറ്റിപ്പുഴയിൽ ആരംഭിക്കും. ഓണം പ്രമാണിച്ച് ഉത്സവവായ്പയും ഗൃഹോപകരണ വായ്പയിലും വാഹനവായ്പയിലും സഹകാരികൾക്ക് ഇളവ് നൽകുന്നുണ്ട്.