തൃപ്പൂണിത്തുറ: ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയിൽ അത്തച്ചമയം . ബോയ്സ് സ്കൂൾ ഗ്രൗണ്ടിലെ അത്തംനഗറിൽ സാംസ്കാരിക വകുപ്പു മന്ത്രി എ.കെ.ബാലൻ അത്തപ്പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

കേരളത്തനിമ വിളിച്ചോതുന്ന നിരവധി കലാരൂപങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി. തെയ്യം, തിറ, കാവടി, മയിലാട്ടം, കോൽകളി തുടങ്ങിയ നാടൻ കലാരൂപങ്ങൾക്കൊപ്പം ഭരതനാട്യം ,മോഹിനിയാട്ടം, തിരുവാതിര എന്നിവയും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. പ്രളയം ,ലഹരി ഉപയോഗം, ജെല്ലിക്കെട്ട്എന്നിവ നിശ്ചല ദൃശ്യങ്ങൾക്ക് വിഷയമായി. .വി​ദ്യാർത്ഥി​കളും കുടുംബശ്രീ പ്രവർത്തകരുംഘോഷയാത്രയിൽ പങ്കാളികളായി.ഘോഷയാത്ര കാണാൻ മഴയെ കൂസാതെ ആയിരങ്ങൾ തടിച്ചുകൂടി

.മലയാളികൾക്ക് കാണം വിൽക്കാതെ ഓണമുണ്ണാനുള്ള സജ്ജീകരണങ്ങൾ സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് മന്ത്രി എ.കെ.ബാലൻപറഞ്ഞു.പ്രളയ ദുരിതത്തിൽ പെട്ടവർക്കും സാമൂഹ്യ പെൻഷൻകാർക്കും സഹായധനം അനുവദിച്ചു.പ്രളയം തകർത്ത കേരളത്തെ പുനർനിർമ്മിക്കാൻ മലയാളികൾക്ക് കഴിയുംവിധം സാംസ്കാരികവും സർഗ്ഗാത്മകവുമായ ആവേശം നൽകാൻ ഓണാഘോഷത്തിനാവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു

.എം.സ്വരാജ് എം.എൽ എ അദ്ധ്യക്ഷനായിരുന്നു.നഗരസഭാ അദ്ധ്യക്ഷ ചന്ദ്രികാദേവി, ഹൈബി ഈഡൻ എം.പി., അനൂപ് ജേക്കബ് എം.എൽ എ ,വൈസ് ചെയർമാൻ ഒ.വി.സലിം ,തഹസിൽദാർ ബീന പി.ആനന്ദ് എന്നിവർ സംസാരിച്ചു.