കോട്ടപ്പടി: മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അദ്ധ്യാപകൻ തത്തംപിള്ളിൽ ടി.ടി. എബ്രഹാം (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് അങ്കമാലി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: സാജു ടി.എബ്രഹാം (റിട്ട. ഹെഡ്മാസ്റ്റർ), സന്തോഷ് ടി.എബ്രഹാം (എം.ഡി. സിഗ്ലോസ് ഇലക്ട്രോ എൻജിനിയറിംഗ്‌സ്, തിരുവനന്തപുരം). മരുമക്കൾ: ബീന സാജു (ഹെഡ്മിസ്ട്രസ്, മാർ അത്തനേഷ്യസ് എച്ച്.എസ്.എസ്, നെടുമ്പാശേരി), സെജി സന്തോഷ് (മുൻ ജനറൽ മാനേജർ, കല്യാൺ സ്‌കൂൾ, തിരുവനന്തപുരം).