കൊച്ചി: കാഞ്ഞിരമറ്റം ആമ്പല്ലൂർ 1798-ാം നമ്പർ എസ്.എൻ.ഡി.പി യോഗം ശാഖയുടെ ആഭിമുഖ്യത്തിലുള്ള എ.എസ്. പ്രതാപ്‌സിംഗ് യൂണിറ്റ് യോഗം ആര്യച്ചിറപ്പാട്ട് മോഹന്റെ വസതിയിൽ കൂടി. സുനിൽ സി.പി. അദ്ധ്യക്ഷത വഹിച്ചു. യോഗം മുൻ ഡയറക്ടർ പി.കെ. മുരളീധരൻ പ്രഭാഷണം നടത്തി. നന്ദൻ കായപ്പുറത്ത്, കൺവീനർ എ.ഒ. രാജു, പി.ആർ. ശശി പാലാട്ട്, എ.ആർ. മോഹനൻ എന്നിവർ പ്രസംഗിച്ചു.