കൊച്ചി ബി.ഡി.ജെ.എസ് എളമക്കര ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്യ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ, മണ്ഡലം ജനറൽ സെക്രട്ടറി എം.ബി. ജയഷൂർ, ഏരിയാ പ്രസിഡന്റ് വി.എസ്. രാജേന്ദ്രൻ, ഏരിയാ സെക്രട്ടറി വിജയൻ നിരശാന്തറ, മഹിളാസേന മണ്ഡലം പ്രസിഡന്റ് ബീന നന്ദകുമാർ, എളമക്കര എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ് എൻ. സോമൻ, ജയ്ജി എട്ടുകാട്ട്, വാസന്തി ദാസൻ,മേഥിനി എന്നിവർ സംസാരിച്ചു.