കൊച്ചി: ആന്റിബയോട്ടിക്കുകൾ കരുതലോടെ ഉപയോഗിക്കുവാൻ മെഡിക്കൽ, ഡെന്റൽ, വെറ്ററിനറി മേഖലയിലെ സംയുക്ത പ്രഖ്യാപനത്തിന് കൊച്ചി നഗരം സാക്ഷിയായി. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയും റിയാക്ട് ഏഷ്യാ പസഫിക്കുമായി ചേർന്ന് ലോഗാരോഗ്യ സംഘടനയുടെ സഹകരണത്തോടെ കൊച്ചി ലേ മെറീഡിയൻ ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രി അഡ്വ. കെ. രാജു മുഖ്യാതിതഥിയായി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. എം.ഇ. സുഗതൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. അഭിലാഷ് ജി.എസ്, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. രാജേഷ് കുമാർ എസ്.എന്നിവർ ചേർന്ന് ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗം നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള സംയുക്ത പ്രഖ്യാപനം നടത്തി.