പെരുമ്പാവൂർ:സനാതന ധർമ്മ മൂല്യങ്ങൾ സംരക്ഷിക്കുന്ന സാമൂഹ്യ പരിഷ്‌കരണമാണ് ഗുരുദേവൻനടത്തിയതെന്ന് ഗുരുദേവകൃതികളെ ആസ്പദമാക്കി നടത്തിയ പ്രഭാഷണത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടർ ഡോ: എൻ. ഗോപാലകൃഷ്ണൻ സൂചിപ്പിച്ചു.ചേരാനല്ലൂർ ധർമ്മ പരിപാലന സഭയുടെ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ ഗണേശോത്സവത്തോട് അനുബന്ധിച്ച് നടന്ന് സദ്‌സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹംസഭ പ്രസിഡന്റ് കെ.കെ കർണ്ണൻ അദ്ധ്യക്ഷത വഹിച്ചു.