കിഴക്കമ്പലം: കുമ്മനോട് ഗവ യു .പി സ്‌കൂളിലെ ഓണാഘോഷ പരിപാടികൾ പഞ്ചായത്തംഗം ഹാഫിസ് ഹൈദരാലി ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് ഷാഹുൽ ഹമീദ് അദ്ധ്യക്ഷനായിരുന്നു. കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജേക്കബ് മുഖ്യാതിഥിയായിരുന്നു . പഞ്ചായത്തംഗം വി.എച്ച് അനൂപ് ഓണസന്ദേശം നൽകി. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനനൽകുന്ന,"നാടിന്റെ ഉയർച്ചയ്ക്ക് അഭിമാനത്തോടെ ഞങ്ങളും" എന്ന പരിപാടിയുടെ ഉദ്ഘാടനം ബി.പി.ഒ രമാ ഭായ് നിർവ്വഹിച്ചു. പ്രധാന അദ്ധ്യാപിക എം.പി.ജയ, സിന്ധു രാജൻ,. ടി.എം നജീല ,പി.ടി.എ വൈസ് പ്രസിഡന്റ് വി.എം മുഹമ്മദ് മെമ്പർമാരായ സുബൈർ, പ്രീത മോഹൻ ,എസ്.എം.സി അംഗങ്ങളായ നിജോ പാറക്കൽ , ഷാജി പുനത്തിൽ , മാതൃസംഗമം ചെയർപേഴ്സൺ ഷാജിത ജമാൽ, വി.എസ് ലില്ലിക്കുട്ടി, വികസന സമിതി ചെയർമാൻ മണിയപ്പൻ, അലിയാർ മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു.കുട്ടികൾ അവതരിപ്പിച്ച ഓണാഘോഷ പരിപാടികളും പൂക്കള മത്സരവും ഉണ്ടായിരുന്നു.