പെരുമ്പാവൂർ: ''മുറ്റത്തെ മുല്ല'' ലഘു ഗ്രാമീണ വായ്പാ പദ്ധതിയുമായീ കീഴില്ലം സഹകരണ ബാങ്ക് രംഗത്ത്.വീട്ടുമുറ്റത്ത് ചെന്ന് ലളിതമായ നടപടി ക്രമങ്ങളോടെ കുറഞ്ഞ പലിശക്ക് വായ്പ നൽകുന്നതാണ് പദ്ധതി. ഉദ്ഘാടനം സെപ്തംബർ ആറിന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ജോയിന്റ് രജിസ്ട്രാർ സുരേഷ് മാധവൻ ഉദ്ഘാടനം ചെയ്യും.ബാങ്ക് പ്രസിഡന്റ് ആർ. എം. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും