fathima
ഫാത്തിമ ടീച്ചർ സ്വന്തം പാടത്ത് ഞാറ് നടുന്നു..

അദ്ധ്യാപക അവാർഡ് നേടി​യ ഫാത്തിമ റഹീം സമൂഹത്തിന്റെ വിവിധമേഖലകളിൽ സജീവസാന്നിദ്ധ്യം.

മൂവാറ്റുപുഴ: എവിടെ ജോലി ചെയ്താലും ഫാത്തിമ റഹീംവിദ്യാർത്ഥികൾക്ക് ടീച്ചറമ്മയാണ്. അദ്ധ്യാപനത്തോടൊപ്പം സമൂഹത്തിന്റെ വിവിധമേഖലകളിൽ സജീവസാന്നിദ്ധ്യം.മാറാടിസ്‌ക്കൂളിൽ ടീച്ചർ നാട്ടുകാരുടെ സഹകരണത്തോടെ അടച്ചു പൂട്ടലിന്റെ ഭീഷണിയിലായി​രുന്നഗവണ്മെന്റ് വി എച്ച് എസ് എസിയെ ജില്ലയിലെ മികച്ച വിദ്യാലയമാക്കി മാറ്റി​. ഈ വിദ്യാലയത്തിൽ നല്ല പ്രിൻസിപ്പലി​നുള്ള അവാർഡ്,നല്ല എൻ .എസ് .എസ് യൂണിറ്റിനുള്ള അവാർഡ് , തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടി​. ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ അവാർഡും. അവാർഡ് സ്വീകരിക്കുന്നതിനായി ടീച്ചറും കുടുംബവും തിരുവന്തപുരത്താണ്.മാതിരപ്പള്ളി ജി വി എച്ച് എസ് എസിൽഅദ്ധ്യാപനം തുടങ്ങികടവൂർ ഈസ്റ്റ് മാറാടി സ്‌ക്കൂളിലും തുടർന്ന് തട്ടക്കുഴ ജി വി എച്ച്എസ് എസിലും എത്തി . കുട്ടികളുടെ മാനസികപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന നല്ലൊരു കൗൺസിലർ കൂടിയാണ് ഫാത്തിമ റഹിം .

.കാർഷികകുടുംബത്തിലാണ് ടീച്ചർ ജനിച്ചത് . വീട്ടാവശ്യത്തിനുള്ള നെല്ല് , പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ സ്വന്തമായി​ കൃഷി ചെയ്യുന്നു. വീടിനുചുറ്റും ഫലവൃക്ഷങ്ങൾ. മാറാടി വി എച്ച് എസ് ഇ സ്‌ക്കൂളിൽ മികച്ച ലൈബ്രറി ഒരുക്കിയത് ഫാത്തിമ ടീച്ചർ പ്രിൻസിപ്പലായി ചുമതലയേറ്റശേഷമാണ്. ഈ സ്‌കൂളിലെ പ്രവർത്തനങ്ങളെവിലയിരുത്തിയാണ് സംസ്ഥാന സർക്കാർ അദ്ധ്യാപക അവാർഡിനായിതി​രഞ്ഞെടുത്തത്. , എൻ എസ് എസ് ഡിസ്ട്രിക് ഗവർണർ, കൗൺസിലർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ , റിസോഴ്‌സ് പേഴ്‌സൺ, വൊക്കേഷണൽ ടീച്ചർ, റസി​ഡൻസ് അസോസിയേഷൻ പ്രസിഡന്റ് തുടങ്ങി വി​വി​ധ നി​ലകളി​ൽ പ്രവർത്തി​ക്കുന്നു .ഭർത്താവ് പെരുമ്പാവൂരിലെ പ്രമുഖ ഇ.എൻ.ടി ഡോക്ടർടി​.എ റഹീം ടീച്ചറുടെ പ്രവർത്തനങ്ങൾക്ക് നി​റഞ്ഞപ്രോത്സാഹനം നൽകുന്നു . കുട്ടികൾ രണ്ട് പേരുംഎം. ബി .ബി.,എസ് വിദ്യാർത്ഥികൾ.

ഇടുക്കി ജില്ലയിലെ മലയോര മേഖലയായ മുണ്ടിയെരുമയിലെ കാർഷി​ക കുടുംബത്തിലാണ്ജനനം . കല്ലാർ സ്‌ക്കൂളിലാണ് ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് ചങ്ങനാശ്ശേരിയിൽ പ്രിഡിഗ്രിപഠനം. തിരുവനന്തപുരം വിമൻസ് കോളേജിൽ ഡിഗ്രിക്കുശേഷം വെള്ളായണി​ കാർഷിക കോളേജി​ൽ വിദ്യാഭ്യാസം പൂർത്തിയാക്കി.