പറവൂർ : സ്ത്രീകൾക്ക് സൗജന്യ സ്വയംതൊഴിൽ പരിശീലനവും സ്വയംതൊഴിൽ ലോണുകളും വിധവകൾക്ക് ലഭിക്കുന്ന വിവിധ സഹായങ്ങൾ എന്നിവയെക്കുറിച്ചുള്ള സെമിനാറും പ്രളയകാലത്തെ രക്ഷാപ്രവർത്തകർക്ക് അനുമോദനവും നടത്തുന്നു. കേരള ആക്ഷൻ ഫോഴ്‌സ്, ഐ.എം.എ, ജനസേവ, ദയ ചാരിറ്റബിൾ ട്രസ്റ്റ്, എൽ.സി.എം.എസ്, കെ.എൽ.സി.എ, അൻവർ പാലിയേറ്റീവ് കെയർ എന്നിവയുടെ സഹകരണത്തോടെ 9ന് വരാപ്പുഴ തേവർക്കാട് ഇസബെല്ലാ സ്‌കൂളിൽ രാവിലെ ഒമ്പതിന് ആരംഭിക്കും. കേക്ക്, ആഭരണം, കളിപ്പാട്ടം, കുട, നോട്ട്ബുക്ക്, സോപ്പ്, ബൊക്കെ, മെഴുകുതിരി നിർമ്മാണം തുടങ്ങിയവയിലാണ് പരിശീലനം. ഫോൺ: 9747474715.