charappad
ഇടിച്ചു നിരത്തുന്ന ചാരപ്പാട് മല

മൂവാറ്റുപുഴ : പായിപ്ര പഞ്ചായത്തിലെ 22, 13 എന്നീ വാർഡുകളുടെ അതിർത്തി തിരിക്കുന്ന ചാരപ്പാട് മലയും ഓർമ്മയാകുന്നു.തൃക്കളത്തൂരിനേയും പായിപ്ര, മാനാറി കരകളെയും വേർതിരിച്ചുനിർത്തുന്ന രണ്ട് കിലോമീറ്ററോളം ദൂരത്ത് വ്യാപിച്ചു കിടക്കുന്ന മലയിൽ അവശേഷിക്കുന്നത് ഇത് മാത്രമാണ്. നെല്ലിക്കുഴി - പായിപ്ര റോഡിന്റെ ഓരത്തുനിന്നും ആരംഭിക്കുന്ന ചാരപ്പാട് മല ഫ്ലാറ്റ് നിർമ്മാണ ലോബികൾ വാങ്ങികൂട്ടി. കുറെ ഫ്ലാറ്റുകൾ നിർമ്മിച്ചു. ഇനിയും പണിയണമെങ്കിൽ ബാക്കി മലകൂടി ഇടിച്ചുനിരത്തണം. അതിനുള്ള ശ്രമമാണ് നടന്നുകൊണ്ടിക്കുന്നത്. മലയ്ക്കക്കടിയിൽ തങ്ങിനിൽക്കുന്ന നീരുറവ ഇല്ലാതാകുന്നതോടെ പ്രദേശം മരുഭൂമിക്ക് സമാനമാകുമെന്നാണ് ഭീതി . ശക്തിയായി വീശിയടിക്കുന്ന കാറ്റിൽ നിന്നും ഇൗ പ്രദേശങ്ങളെ രക്ഷിക്കുന്നതും മലകളാണ്.

കെെനിക്കര മല ഇടിച്ചുനിരത്തിയപ്പോൾ കെെനിക്കര ഇല്ലത്തെ ഇളയതിന്റെ പ്രതിഷേധം ഭൂമാഫിയ കണ്ടതായി നടച്ചില്ല. ഗതിമുട്ടിയ സ്ഥലമുടമ കോടതിയെ സമീപിച്ചു. ഇൗ മലകളിൽ മിക്കയിടങ്ങളിലും അനധികൃ ക്വാറികളുടെ പ്രവർത്തനം നടക്കുന്നുണ്ട്.

കാറ്റടിച്ചു, കൃഷി നശിച്ചു

മലകളാൽ ചുറ്റപ്പെട്ട പായിപ്ര ഗ്രാമത്തെ കിഴക്കു പടിഞ്ഞാറൻ കാറ്റിൽ നിന്നും രക്ഷിച്ചിരുന്നത് മലകളായിരുന്നു. മലകൾ ഇല്ലാതായതോടെ കാറ്റ് ശക്തിയായി ആഞ്ഞടിക്കുവാൻ തുടങ്ങി ഇതോടെ ഏക്കറുകണക്കിന് പ്രദേശത്തെ കൃഷി നശിച്ചു.. ജീവിതം പൊറുതി മുട്ടിയതോടെ നിരവധി പട്ടികജാതി കുടുംബങ്ങൾ മലയടിവാരത്തുള്ള കോളനികളിലെ സ്ഥലം കിട്ടിയവിലക്ക് വിറ്റു.

ചാരപ്പാട് മല ഫ്ളാറ്റ് ലോബിയുടെ കൈയിൽ .

മലകൾ ഇടിച്ചുനിരത്തുന്നത് പായിപ്ര ,മാനാറി ,തൃക്കളത്തൂർ, ചാരപ്പാട് കോളനി, പള്ളിച്ചിറങ്ങര പ്രദേശങ്ങൾക്ക് ഭീഷണി.

പോയാലി, ഭീമൻ ചവുട്ടി , മെെക്ര, കാ‌ഞ്ഞിരക്കുഴി, ചൂരക്കാട്ട്, മൂങ്ങാച്ചാൽ തുടങ്ങി കുന്നുകളാൽ ചുറ്റപ്പെട്ട മലകൾക്ക്ഭീഷണി

അപൂർവ്വയിനും മരുന്നുചെടികളും, മരങ്ങളുമുൾപ്പടെ ജെെവ വെെവിദ്ധ്യത്താൽ സമ്പന്നമായ പ്രദേശം