പറവൂർ: പ്രളയബാധിതഫണ്ട് വിതരണത്തിലെ ക്രമക്കേടിനും സ്വജനപക്ഷപാതത്തിനുമെതിരെ വടക്കേക്കര പഞ്ചായത്ത് ഓഫീസിന് മുന്നിൽ നാളെ (വ്യാഴം) രാവിലെ പത്തിന് ബി.ജെ.പി ജനകീയ പ്രതിക്ഷേധ മാർച്ചും ധർണയും നടക്കും. അണ്ടിപ്പിള്ളിക്കാവ് ജംഗ്ഷനിൽ നിന്ന് പ്രതിഷേധപ്രകടനം ആരംഭിക്കും. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടക്കുന്ന ധർണ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.കെ. നസീർ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ ടി.ജി. വിജയൻ, അനിൽ ചിറവക്കാട്, രമേശൻ മൂത്തകുന്നം തുടങ്ങിയവർ പ്രസംഗിക്കും.