മുവാറ്റുപുഴ :പായിപ്ര ഗവ.യുപി സ്കൂളിലെ രക്ഷിതാക്കൾക്കും കുട്ടികൾക്കുംടീം നൻമയുംപ്രവാസം നോട്ട് എ പ്രയാസം വാട്ട്സ് ആപ്പ് കൂട്ടായ്മയും ചേർന്ന് ഓണസദ്യയൊരുക്കി. പായിപ്രയിലെ നൂറ് യുവാക്കളുടെ നേതൃത്വത്തിലുള്ള ടീം നൻമ രണ്ട് ലക്ഷം രൂപയുടെ സാധന സാമഗ്രികളാണ് പ്രളയദുരിതത്തിൽപ്പെട്ട മലബാറിന് നൽകിയത്.
പായിപ്ര സ്കൂളിലെ ഒരു കുട്ടിക്കുള്ള വീടു നിർമ്മാണവും നടന്ന് വരുന്നു. സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടികൾ പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ. ഏലിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ മുഖ്യാ തിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ഇബ്രാഹിം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി . പഞ്ചായത്ത് അംഗങ്ങളായ പി.എസ്.ഗോപകുമാർ, നസീമ സുനിൽ,ലൈബ്രറി കൗൺസിൽ ജില്ലാജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ ഓണ സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് സിറാജുദ്ധീൻ മൂശാരി മോളം അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സി.എൻ. കുഞ്ഞുമോൾ സ്വാഗതം പറഞ്ഞു. അദ്ധ്യാ പകരായ കെ.എം നൗഫൽ, സലീന. എ,അനീസ കെ.എം, മുഹ്സിന പി.കെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പൂക്കളമത്സരവുംനടന്നു.