pallipuram-bank
പള്ളിപ്പുറം സർവീസ് സഹകരണബാങ്ക്, സമന്വയ സാംസ്‌കരിക സദസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ആവണി നിലാവ് അത്താഘോഷം എസ്.രമേശൻ ഉദ്ഘാടനം ചെയ്യുന്നു.

വൈപ്പിൻ: പള്ളിപ്പുറം സർവീസ് സഹകരണബാങ്ക്, സമന്വയ സാംസ്‌കരിക സദസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ ആവണി നിലാവ് അത്താഘോഷം 2019 ആരംഭിച്ചു. സമ്മേളനം എസ്. രമേശൻ ഉദ്ഘാടനം ചെയ്തു. സമന്വയ ചെയർമാൻ എം.കെ. സീരി അദ്ധ്യക്ഷതവഹിച്ചു. എം.എം പൗലോസ് മുഖ്യപ്രഭാഷണം നടത്തി. പള്ളിപ്പുറം ഗ്രേസ് വില്ല അന്തേവാസികൾക്ക് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.കെ. ജോഷി ഓണക്കാഴ്ച സമർപ്പിച്ചു. വായ്‌പേതരസംഘങ്ങൾക്കുള്ള സഹായവിതരണവും സാന്ത്വന പെൻഷൻ വിതരണവും ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.വി. എബ്രഹാം നിർവഹിച്ചു. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച ശ്രീദേവി കെ.ലാൽ, സുരേഷ്‌ ചെറായി, ടി.വി. അഞ്ജലി, ആൽഫി വർഗീസ്, അഞ്ജലി പി.വി എന്നിവരെ ആദരിച്ചു. പൂയപ്പിള്ളി തങ്കപ്പൻ, ജോസഫ് പനക്കൽ, എം.കെ. ദേവരാജൻ, സെക്രട്ടറി എം.എ. ആശാദേവി എന്നിവർ പ്രസംഗിച്ചു. 7 ന് വൈകിട്ട് 3ന് കവിയരങ്ങ്, 4 ന് ഓണക്കളി, 8 ന് രാവിലെ 8.30 ന് പൂക്കളമത്സരം, 10.30 ന് ജീവനക്കാരുടെ വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, വൈകിട്ട് 6.30ന് നാടൻപാട്ട്.