വൈപ്പിൻ: പുതുവൈപ്പ് ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 1.3 കോടി രൂപയുടെ അംഗീകാരം ലഭിച്ചതായി എസ്. ശർമ എം.എൽ.എ അറിയിച്ചു. ദേശീയ ആരോഗ്യമിഷന്റെ സഹായത്തോടെ കോൺഫെഡഡേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രാഥമിക നടപടിയുടെ ഭാഗമായി എസ്റ്റിമേറ്റ് നടപടികൾ പുരോഗമിച്ചുവരുന്നു.