കൊച്ചി: കേന്ദ്രസാഹിത്യ അക്കാ‌ഡമി യുവ സാഹിത്യ പുരസ്കാര സമർപ്പണവും യുവസാഹിത്യ സംഗമവും സെപ്തംബർ 8, 9, 10 തീയതികളിൽ ആസമിലെ ഡിബ്രുഗഡിൽ നടക്കും. സെപ്തംബർ 8ന് രാവിലെ 10ന് ഡിബ്രുഗഡ് യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ ചന്ദ്രശേഖര കമ്പാർ യുവസാഹിത്യ പുരസ്കാരം അനുജ അകത്തൂട്ടിന് സമ്മാനിക്കും. സമ്മേളനത്തിൽ എഴുത്തുകാരൻ അമാരഷ് ദത്ത മുഖ്യാതിഥിയായിരിക്കും. 9ന് രാവിലെ നടക്കുന്ന യുവസാഹിത്യ സംഗമത്തിൽ തന്റെ സാഹിത്യാനുഭവങ്ങളെക്കുറിച്ച് അനുജ സംസാരിക്കും. അനുജ അകത്തൂട്ടിന്റെ "അമ്മ ഉറങ്ങുന്നില്ല" എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചിട്ടുള്ളത്.