കോലഞ്ചേരി: കഴിഞ്ഞ ദിവസങ്ങളിൽ റോഡിലെ നിയമലംഘകർക്ക് ഉപദേശങ്ങൾ നൽകിവിട്ട പൊലീസ് ഇന്നലെ മുതൽകഴുത്തറപ്പൻ പിഴ വാങ്ങിത്തുടങ്ങി.സി.ഐ മാർക്കാണ് നേരിട്ട് പിഴ ചുമത്തി പണം വാങ്ങാൻ അനുമതിയുള്ളത്. എസ്.ഐ മാർ വരെയുള്ളവർ നിയമലംഘനം കണ്ടാൽ ഏഴ് ദിവസത്തിനകം സ്റ്റേഷനിലെത്തി വിശദീകരണം നല്കാനാവശ്യപ്പെട്ട് നോട്ടീസ് നൽകാനാണ് സർക്കാർ ഉത്തരവ്. 7 ദിവസത്തിനുള്ളിൽ ഹാജരാകാത്തവർക്കെതിരെ കേസെട‌ുത്ത് കോടതിയിൽ നൽകും. പിഴ കനത്തതായതിനാൽ ആരും തന്നെ ആദ്യ ഘട്ടത്തിൽ പിഴയൊടുക്കുന്നില്ല

കോടതിയിൽ കാണാമെന്ന നിലപാടിലാണ് പലരും. ആദ്യ ദിവസങ്ങളിൽ ആരുടെയും കഴുത്തിന് പിടിക്കണ്ടെന്ന നിലപാടിലായിരുന്നു പൊലീസ് എന്നാൽ ഉപദേശം കൊണ്ട് ഫലമില്ലെന്നായതോടെയാണ് നടപടി തുടങ്ങിയത്. കോലഞ്ചേരി മേഖലയിൽ ഇന്നലെ 10 പേർക്ക് നോട്ടീസ് നൽകി.

മറക്കേണ്ട,

ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ 1000 , ലൈസൻസ് കൈവശമില്ലെങ്കിൽ 5000, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ 3000, സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ 1000