മൂവാറ്റുപുഴ: പഴയംപാറയിൽ പി.ടി. കുര്യാച്ചൻ (81 - റിട്ട. അദ്ധ്യാപകൻ, നിർമ്മല ഹയർ സെക്കൻഡറി സ്‌കൂൾ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. അംഗീകൃത സ്‌കൂൾ അദ്ധ്യാപക യൂണിയൻ സ്ഥാപക ജനറൽ സെക്രട്ടറി, കോതമംഗലം രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, കാത്തലിക് ടീച്ചേഴ്‌സ് കോതമംഗലം രൂപത പ്രസിഡന്റ്, വഴിത്തല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കത്രിക്കുട്ടി. മക്കൾ: ഷിബി ജയ്‌സൺ, ടോം കുര്യാച്ചൻ, സോണി മൈക്കിൾ (ടീച്ചർ കണ്ണാടി എച്ച്.എസ്.എസ്. ആലത്തൂർ). മരുമക്കൾ: ജയ്‌സൺ ജോസ് (റിട്ട. എയർ കമാൻഡർ), അഡ്വ. മൈക്കിൾ സ്‌കറിയ, ജാൻസി ടോം (ടീച്ചർ, സെന്റ് ജോസഫ് എച്ച്.എസ്.എസ്. പൈങ്ങോട്ടൂർ).