തൃക്കാക്കര : തൃക്കാക്കര നഗരസഭാ അംഗൻവാടിയ്ക്ക് സ്വന്തമായി സ്ഥലമായി.വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന നഗരസഭ രണ്ടാം വാർഡിലെ 27ാം നമ്പർ അംഗൻവാടിക്കാണ് നഗരസഭ തനതു ഫണ്ടിൽ നിന്നും മൂന്നര സെന്റ് ഭൂമി വാങ്ങിയത്.തൃക്കാക്കര സബ്ബ് രജിസ്ട്രാർ ഓഫീസിൽ നഗരസഭ സെക്രട്ടറി പി.എസ് ഷിബുവിന്റെ പേരിലാണ് ആധാരം രജിസ്ട്രർ ചെയ്തത്. വാഴക്കാല വില്ലേജിൽ ബി .എം നഗർ മുണ്ടാടൻ ജോസ് , ജോർജ് എന്നിവരുടെ പേരിലുള്ള മൂന്നര സെന്റ് ഭൂമി 19 ലക്ഷം രൂപ നൽകിയാണ് നഗരസഭ വാങ്ങിയത്.ആധുനിക രീതിയിലുള്ള ബഹുനില കെട്ടിടം നിർമ്മിക്കാനാവശ്യമായ ഫണ്ട് ഉടൻ അനുവദിക്കുമെന്ന് ചെയർപേഴ്സൺ ഷീല ചാരു പറഞ്ഞു.അംഗൻവാടിയും,പ്രായമായവർക്കായി പകൽ വീടും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കാനാണ് നഗര സഭ പദ്ധതിയിടുന്നത്.
ഭൂമിയുടെ രജിസ്റ്ററേഷൻ ഇന്നലെ കാക്കനാട് സബ്.രജിസ്റ്റർ ഓഫീസിൽ നടന്നു.അംഗൻവാടിക്ക് വാങ്ങിയ ഭൂമിയുടെ വില ചെയർപേഴ്സൺ ഷീല ചാരു ഭൂ ഉടമകൾക്ക് കൈമാറി.സെക്രട്ടറി പി.എസ്. ഷിബു,വാർഡ് കൗൺസിലർ അജൂന ഹാഷിം, അംഗൻവാടി ടീച്ചർ ജെൻസി തുടങ്ങിയവർ പങ്കെടുത്തു.