ആലുവ: ദളിത് ആദിവാസി ജനവിഭാഗങ്ങൾക്കെതിരായ അതിക്രമം അവസാനിപ്പിക്കുക, ജനജീവിതം ദുസഹമാക്കുന്ന കേന്ദ്ര ബഡ്ജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു) ജില്ലാ കമ്മിറ്റി ഇന്ന് ആലുവ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തും. രാവിലെ 10ന് റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്ന് മാർച്ച് ആരംഭിക്കും. സി.പി .എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.കെ. മോഹനൻ. സെക്രട്ടറി സി.ബി. ദേവദർശനൻ എന്നിവർ പ്രസംഗിക്കും.