വൈപ്പിൻ: ശ്രീനാരായണഗുരുദേവന്റെ 165-ാം ജയന്തി ആഘോഷങ്ങളുടെ തുടക്കമായി ഇന്നലെ രാവിലെ വൈപ്പിൻകരയിലെ 350 ഓളം കേന്ദ്രങ്ങളിലും നാലായിരത്തോളം ഭവനങ്ങളിലും പീതപതാക ഉയർന്നു. എസ്.എസ്.ഡി.പി യോഗം വൈപ്പിൻ യൂണിയൻ ആസ്ഥാനമായ എടവനക്കാട് വാച്ചാക്കൽ ശ്രീനാരായണ ഭവനിൽ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി പി.ഡി. ശ്യാംദാസ്, വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ, ഡയറക്ടർ ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, കൗൺസിലർമാരായ ടി.ബി. ജോഷി, കണ്ണദാസ് തടിക്കൽ, സി.വി. ബാബു, സി.കെ. ഗോപാലകൃഷ്ണൻ, സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
മുനമ്പം ഗുരുദേവക്ഷേത്രത്തിൽ പ്രസിഡന്റ് മുരുകൻ, ചെറായി ശ്രീഗൗരീശ്വരം ക്ഷേത്രാങ്കണത്തിൽ പ്രസിഡന്റ് ഇ.കെ. ഭാഗ്യനാഥൻ, ചെറായി നെടിയാറ സുബ്രഹ്മണ്യക്ഷേത്രത്തിൽ പ്രസിഡന്റ് ജിനൻ, ചെറായി വാരിശേരി ക്ഷേത്രത്തിൽ സെക്രട്ടറി കെ.കെ. രത്‌നൻ, ചെറായി നോർത്ത് ശാഖ ഗുരുമന്ദിരത്തിൽ ബോർഡ്‌ മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, തൃക്കടക്കാപ്പിള്ളി കുടുംബയൂണിയൻ ശാഖാ പ്രസിഡന്റ് ബേബി നടേശൻ തുടങ്ങിയവർ പതാക ഉയർത്തി.

അയ്യമ്പിള്ളി പഴമ്പിള്ളി ക്ഷേത്രം, പുതുവൈപ്പ് മഹാവിഷ്ണുക്ഷേത്രം, ഞാറക്കൽ ഈസ്റ്റ് ശാഖാ ഗുരുമന്ദിരം എന്നിവിടങ്ങളിലും വൈപ്പിൻ യൂണിയനിലെ എല്ലാ എസ്.എൻ.ഡി.പി. ശാഖാ ഓഫീസ് മന്ദിരങ്ങളിലും 136 കുടുംബയൂണിറ്റ് കേന്ദ്രങ്ങളിലും ഇരുന്നൂറോളം സ്വയംസഹായസംഘം കേന്ദ്രങ്ങളിലും പതാകകൾ ഉയർന്നു.

ജയന്തിദിനമായ 13ന് രാവിലെ 9ന് എസ്.എൻ.ഡി.പി യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ഇരുചക്രവാഹനവിളംബര ജാഥ ആരംഭിച്ച് വൈപ്പിൻവരെ എത്തി തുടർന്ന് പുതുവൈപ്പ് മഹാവിഷ്മു ക്ഷേത്രസന്നിധിയിലെ ഗുരുമണ്ഡപത്തിൽ സമാപിക്കും. വൈകിട്ട് 3ന് പള്ളത്താംകുളങ്ങര ക്ഷേത്രമൈതാനിയിൽ നിന്ന് പുറപ്പെടുന്ന ചതയദിനഘോഷയാത്ര വിവിധ വാദ്യമേളങ്ങൾ, നിശ്ചദൃശ്യങ്ങൾ, കാവടി, തെയ്യം എന്നിവയോടെ നീങ്ങി 5.30ന് ചെറായി ഗൗരീശ്വരക്ഷേത്ര മൈതാനിയിൽ സമാപിക്കും. തുടർന്ന് ചെറായി ഗൗരീശ്വരം ഓഡിറ്റോറിയത്തിൽ ജയന്തിദിന സമ്മേളനം നടക്കും.