മൂവാറ്റുപുഴ: ക്ഷീര കർഷകർ നേരിടുന്ന പ്രതിസന്ധിയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജുവിന് കത്ത് നൽകി. . ക്ഷീര കർഷീക മേഖലയിൽ നടപ്പാലാക്കിയ വിവിധ പദ്ധതികൾ മൂലം നിരവധി ആളുകളാണ് ക്ഷീര കാർഷീക മേഖലയിൽ പ്രവർത്തിക്കുന്നത്. ജില്ലയുടെ കിഴക്കൻ മേഖലയിലെ നിരവധിയാളുകളുടെ ഉപജീവന മാർഗവുമായ ക്ഷീര കാർഷിക മേഖലയിൽ അടിയന്തിര സർക്കാർ ഇടപെടലുണ്ടാകണമെന്ന് എം.എൽ.എആവശ്യപ്പെട്ടു.