പള്ളിക്കര: അമ്പലമുകൾ ചിത്രപ്പുഴ റോഡിൽ റിഫൈനറി ക്ക് സമീപം .മിനി ടിപ്പറിൽസൾഫർ മാലിന്യം തള്ളി .പരിസരത്ത് ദുർഗന്ധം വ്യാപിച്ചതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് അമ്പലമേട് പൊലീസിലും വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലും നാട്ടുകാർ പരാതി നൽകി. മാലിന്യം തള്ളിയ വാഹനത്തിനെതിരെ പൊലീസ് കേസെടുത്തു.ചിത്രപ്പുഴയിലേക്കാണ് മാലിന്യംഒഴുകിയെത്തുന്നത്. നിരവധി കുടിവെള്ള പദ്ധതികൾക്ക് ചിത്രപ്പുഴയിൽ നിന്നും പമ്പിംഗ് നടത്തുന്നുണ്ട്.