ആലുവ: കീഴ്മാട് ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘത്തിലെ തൊഴിലാളികൾക്ക് 19.5 ശതമാനം ബോണസ് നൽകും. ഇതനുസരിച്ചു തൊഴിലാളികൾക്ക് 20,000 രൂപയിൽ കുറയാത്ത ബോണസ് ലഭിക്കും. യോഗത്തിൽ സംഘം പ്രസിഡന്റ് പി.എ. ഷാജഹാൻ അദ്ധ്യക്ഷതവഹിച്ചു. ബോർഡ് അംഗങ്ങളായ കെ.എ. ജോർജ്, എം.കെ. കൊച്ചയ്യപ്പൻ, വിജയാനന്ദൻ, പി.ടി. രാജീവ്, എം.കെ. മുകുന്ദൻ, ജിജി ജോബി, എം.കെ. ലതിക, ഓമന പ്രസാദ് എന്നിവർ പങ്കെടുത്തു.