ആലുവ: കീഴ്മാട് സർവീസ് സഹകരണ ബാങ്ക് ഓണച്ചന്ത ടോക്കൺ വിതരണം ഇന്ന് രാവിലെ 9.30ന് ആരംഭിക്കും. ടോക്കൺ വാങ്ങാൻ വരുമ്പോൾ റേഷൻകാർഡ് വേണം. ടോക്കണിൽ എഴുതിയിരിക്കുന്ന തീയതിയും സമയത്തിലും സാധനങ്ങൾ കൈപ്പറ്റണം. സാധനങ്ങൾ വാങ്ങാൻ വരുമ്പോഴും ടോക്കണും റേഷൻ കാർഡും കൊണ്ടുവരണം. ടോക്കൺ എടയപ്പുറം ഹെഡ് ഓഫീസിലും തോട്ടുംമുഖം ഈസ്റ്റ് ബ്രാഞ്ചിലും ചുണംങ്ങംവേലി ബ്രാഞ്ചിലും ലഭിക്കും. ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തി രണ്ടുവട്ടം ബുദ്ധിമുട്ടിക്കുന്ന നടപടിയിൽ സഹകാരികൾക്ക് പ്രതിഷേധമുണ്ട്.