നെടുമ്പാശേരി: പ്രധാനമന്ത്രിയുടെ മുദ്രായോജന വായ്പാപദ്ധതി പ്രകാരം നൽകുന്ന 59 -ാ മത്തെ ഓട്ടോറിക്ഷ കരിയാട് അരീയ്ക്കൽ ബാബുജിക്ക് ആർ.എസ്.എസ് ജില്ലാ കാര്യവാഹക് സുരേഷ്ബാബു താക്കോൽദാനം നൽകി നിർവഹിച്ചു. സേവാഭാരതി സംസ്ഥാനസമിതി അംഗം എ.ടി. സന്തോഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി ബാബു കരിയാട് സംസാരിച്ചു. 2010ൽ ജനസേവ ശിശുഭവനുമായി ബന്ധപ്പെട്ട് 1000 സ്ത്രീകൾക്ക് സ്വയംതൊഴിൽ പരീശീലനം നൽകിയിരുന്നു. അതിൽ 28പേർ സ്വയംതൊഴിൽ നടത്തുന്നുണ്ട്. കാനറാബാങ്ക്, യൂണിയൻ ബാങ്കുകൾ വഴിയാണ് ലോൺമേള നടത്തുന്നത്.